Sunday, 7 June 2020

നിറയെ ചുവന്ന പൂക്കൾ





ലോകത്തിന്റെ ഏത് കോണിലായാലും ഒരു അനീതി നടന്നാൽ അത് ചോദ്യം ചെയ്യപ്പെടുമ്പോൾ അവിടെയൊരു ചെങ്കൊടി ഉയരും ....

വര്ഷങ്ങള്ക്കു മുന്നേ കുട്ടിക്കാലത്തു നാട്ടിൽ ഒരു സഖാവ് പ്രസംഗിച്ചപ്പോൾ കേട്ടതാണ് ...ഓർമ  വെച്ച നാൾ  മുതൽ കാണുന്ന സഖാവാണ് .. നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന സഖാവാണ് ..അന്ന് തോന്നിയ ഒരു സംശയം ഉണ്ട്  ഈ ചെറിയ നാട്ടിൽ പുറത്തിന്റെ സ്പന്ദനങ്ങൾ  കൈ വെള്ളയിൽ വെച്ച് ഓടി നടക്കുന്ന ഈ സഖാവിനു ഇതിനപ്പുറത്തെ വലിയ ലോകത്തെ കുറിച്ച്  എങ്ങനെ അറിയാം ? ലോകത്തു എവിടെയാണെങ്കിലും അനീതിയെ ചോദ്യം ചെയ്യാൻ ചെങ്കൊടി ഉയരും എന്ന് ഇത്ര ഉറപ്പിച്ചു ഈ സഖാവ് എങ്ങനെ പറയും ? ഒരു പക്ഷെ  സഖാവിന്റെ ലോകം കൈ വെള്ളയിലെ  ആ ചെറിയ ഗ്രാമം ആയിരിക്കും എന്ന് കരുതി ..

കുറച്ചു കൂടി വളർന്നപ്പോൾ സഖാവിനോട് തന്നെ അന്നത്തെ ഈ സംശയം അവതരിപ്പിച്ചു ..ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി .. "നിന്റെ സംശയങ്ങൾ ശരിയാണ് .. ഇന്നേവരെ ഞാൻ കേരളത്തിന് പുറത്തു പോയിട്ടില്ല ..വലിയ വിദ്യാഭ്യാസവും നേടാൻ കഴിഞ്ഞിട്ടില്ല .. ഇന്നും വീട്ടിലെ അടുപ്പു പുകയാൻ ഭാര്യ ജോലിക്കു പോണം .. എന്റെ ലോകം ഈ നാട് തന്നെ ..പക്ഷെ ഈ നാട് ഈ ലോകത്തിന്റെ പരിശ്ചേദം അല്ലെ .. ഇതിനപ്പുറത്തു വലിയ ലോകം ഉണ്ട് അവിടെ വ്യത്യസ്ത സംസ്കാരങ്ങളും ഭാഷയും ചിന്തകളും ഒക്കെ ഉണ്ട് .. പക്ഷെ എല്ലായിടത്തും കോമൺ ആയ ഒന്നുണ്ട് മനുഷ്യൻ .. അവന്റെ വികാരങ്ങളും വിചാരങ്ങളും അത് എവിടെയാണെങ്കിലും ഒന്ന് തന്നെ .. " അങ്ങനെ പറഞ്ഞു പോയി സഖാവ് ....

ഒരു അർത്ഥത്തിൽ ആ സഖാവ് പറഞ്ഞത് മാനവികതയുടെ വലിയ ഒരു സിദ്ധാന്തം ആയി തോന്നിയിരുന്നു അന്ന് ..പല ദേശങ്ങളിൽ പോയി പഠിക്കാനും ജോലി ചെയ്യാനും ഒക്കെ പിന്നീട് ധൈര്യം തന്നതും അത് തന്നെയാണ് .. ആ ചെറിയ നാട്ടിൽ സ്വന്തം കാര്യത്തിന് വേണ്ടി അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പ്രതിഫലം ഒന്നും ഇല്ലാതെ ഓടി നടക്കുന്ന സഖാവിനെ പോലെ ഒരാൾ എല്ലാ നാട്ടിലും ഉണ്ടെന്നു അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു ..എന്റെ അനുഭവത്തിൽ അത് സത്യമാണ് .. ഏത് യന്ത്ര വൽകൃത സംസ്കാരത്തിലും ഏത് ദേശത്തും അങ്ങനെ ഉള്ളവരുണ്ട് .. മനുഷ്യനെ മനസ്സിലാക്കിയ പച്ച മനുഷ്യർ നമ്മുക്ക് ചുറ്റിലും ഉണ്ട് ..അവർ പോലും അറിയാതെ അവരീ ലോകത്തിൽ സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ വലിയ ഒരു ചങ്ങല നെയ്തെടുക്കുന്നുണ്ട്‌ ..

അപ്പൊ പറഞ്ഞു വന്നത് ആ ചെങ്കൊടിയുടെ കാര്യമാണ് ..ഇത് എഴുതുമ്പോൾ ലോകം വലിയ പ്രതിസന്ധിയിലാണ് ...കോവിഡ് പത്തൊൻപതു ലോകത്തെ മുൾ മുനയിൽ നിർത്തിയിരിക്കുന്നു .. വർണ്ണ വെറിയനായ ഒരു പോലീസുകാരൻ ജോർജ് ഫ്ലോയിഡ് എന്ന ഒരു മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു .. ഒരു പക്ഷെ ഫ്ലോയിഡ് സ്വന്തം മരണം കൊണ്ട് ഒരു നിമിത്തം ആയതാകാം ..നിറത്തിന്റെ പേരിൽ വംശത്തിന്റെ പേരിൽ മാറ്റി നിർത്ത പെട്ടവന്റെ ജീവിക്കാനുള്ള അവകാശ സമരത്തിന്റെ നിമിത്തം .. ഇവിടെ അമേരിക്കൻ രാജ്യങ്ങളിൽ വലിയ പതിഷേധം നടക്കുന്നു ..ജനപങ്കാളിത്തം ഓരോ ദിവസവും കൂടി വരുന്നു .. വർണ്ണത്തിനും ദേശത്തിനും അതീതമായി മനുഷ്യർ ഈ വർണ്ണ വെറി തെറ്റാണു എന്ന് ഉറക്കെ പറയുന്നു .. 

അങ്ങനെ ഒരു പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട കാഴചയാണ്‌ മ്മടെ സഖാവിനെ ഓർമിപ്പിച്ചത് .. ആയിരങ്ങൾ ഒത്തു കൂടിയ ആ മൈതാനത്തു ഉയർന്നു പറന്ന ഒരു കൊടി ....അതെ നമ്മുടെ സഖാവ് പറഞ്ഞ അതെ ചെങ്കൊടി .. ഒരു അനീതിയെ ചോദ്യം ചെയ്യുമ്പോൾ ഈ വടക്കേ അമേരിക്കൻ രാജ്യത്തും ഉയർന്നത് ആ ചെങ്കൊടി തന്നെ ..

ആ ചെങ്കൊടി ഒരു പ്രതീക്ഷയാണ് .. പൊരുതാൻ ഉറച്ചവന്റെ പ്രതിരോധമാണ് ...അതെ സഖാവെ നിങ്ങളാണ് ശരി ... ഈ വലിയ ലോകത്തു ഇനിയും വാടി വീണു പോകാത്ത ഗുൽമോഹർ മരങ്ങളുണ്ട് .. അവർ ഇങ്ങനെ പൂക്കൾ കൊഴിച്ചു കൊണ്ടേ ഇരിക്കും .. മനുഷ്വത്വത്തിന്റെ ചുവന്ന പൂക്കൾ ...




Tuesday, 25 November 2014

നന്ദി ..കൂടെ നിന്നവര്ക്കും ...മാറി നിന്ന് കളിയാക്കി ചിരിച്ചവര്ക്കും

വർഷങ്ങൾക്ക് മുൻപ് പ്രിയപെട്ടതു എല്ലാം വിട്ടു സ്വപ്നങ്ങളുടെ പുറകെ തുടങ്ങിയ യാത്ര ....ഒലിവു മരങ്ങളുടെ നാട്ടിലെ കൊടും തണുപ്പിനു ഇന്നും മനസ്സില് എന്നോ കുടിയേറിയ വിപ്ലവത്തിന്റെ ചൂട് ഒട്ടും കുറയ്ക്കാൻ ആയിട്ടില്ല ...മൂന്നു വർഷങ്ങൾ ...മൂന്നു കോടി അനുഭവങ്ങൾ ....

ഗൃഹാതുരത മാറും മുന്നേ പ്രധിസന്ധികളുടെ നടുക്കടലിൽ വീണു പോയത്  നല്ലതിന് ആയിരിക്കാം ..കരയേണ്ടി വന്നത് നാടിനെയും വീടിനെയും ഓർത്തു അല്ല ....ജീവിത അനുഭവങ്ങളെ ഓർത്തു മാത്രമാണ് ...ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീര്പ്പു ഇല്ലാതിരുന്ന ആ കാലത്ത്  ദൈവത്തെ കാട്ടി തന്നു ജീവിതം ...ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന ഭഗവാന്റെ ചിത്രത്തിന്റെ രൂപത്തിൽ ...കണ്ണ് നീര് വാർത്തു നിന്നപ്പോൾ തോളിൽ കൈവച്ചു സമാധാനിപ്പിച്ച ആ അപരിചിതന്റെ രൂപത്തിൽ ...കരയരുത് ഞാൻ കൂടെ ഉണ്ട് എന്ന് പറഞ്ഞു ആശ്വസിപ്പിച്ച വൃദ്ധനായ ആ വക്കീലിന്റെ രൂപത്തിൽ .....ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതെ നോക്കിയ മാതാ പിതാക്കളുടെയും ചേട്ടന്റെയും കൂട്ടുകാരുടെയും ഒക്കെ രൂപത്തിൽ ....ജീവിതം ഇങ്ങനെ ഒക്കെ ആണ് എന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സുകളുടെ രൂപത്തില ...

നന്ദി പറയുവാൻ ഈ ജന്മം പോരാതെ വരും ...കടപ്പാടുകൾ അത്രയ്ക്ക് ഉണ്ട് ...പക്ഷെ ഒന്ന് ഉറപ്പുണ്ട് നിങ്ങൾ എന്നോട് കാട്ടിയ മനുഷ്വത്വം മറ്റുള്ളവരിലേക്ക് പകർന്നു നല്കാൻ ഞാനും ബാധ്യസ്ഥാൻ ആണ് എന്നാ ചുമതലാ ബോധം എന്നും കൂടെ ഉണ്ടാകും ...നന്ദി ..കൂടെ നിന്നവര്ക്കും ...മാറി നിന്ന് കളിയാക്കി ചിരിച്ചവര്ക്കും 

Tuesday, 3 July 2012

"When I feed the hungry, they call me a saint. When I ask why people are hungry, they call me a Communist." Dom Helder Camara ( Brazilian archbishop)

Sunday, 16 October 2011

ഗുല്‍മോഹര്‍

പ്രണയം പൂക്കുന്ന ഗുല്‍മോഹര്‍ ..............